NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താമരശ്ശേരിയിൽ ബൈക്ക് ബസിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്; ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ താമരശ്ശേരി മിനി ബൈപ്പാസിൽ ആയിരുന്നു അപകടം.

ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു ബസ്സിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറുച്ചുവീണ ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി. ബസ് പിന്നോട്ടെടുത്താണ് ഇയാളെ പുറത്തെടുത്തത്. ബൈക്ക് പൂർണമായും തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *