NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു.

വള്ളിക്കുന്ന് : ബസും ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് നിവേദ്യം വീട്ടിൽ ടി.വി. വിമിത്ത് (33) ആണ് മരിച്ചത്.
തിരൂർ താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം വെച്ച്
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ട്രെയിൻ ഇറങ്ങി നാട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ തിരൂർ താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും വിമിത്ത് സഞ്ചരിച്ച
ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിമിത്ത് രാത്രിയോടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!