NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തില്‍ നരബലി; രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

കേരളത്തിലും നരബലി. രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു. പത്തനംതിട്ട ഇലന്തൂരിലാണ് സംഭവം. മിസിംഗ് കേസ് അന്വേഷണത്തിലാണ് നടക്കുന്ന വിവരം പുറത്തുവന്നത്. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം, കാലടി സ്വദേശിയായ റോസ്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇലന്തൂര്‍ക്കാരായ ദമ്പതികള്‍ക്കുവേണ്ടിയാണ് നരബലി നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഏജന്റും ദമ്പതികമാരുമാണ് കസ്റ്റഡിയിലായത്. ഭഗവല്‍ സിംഗും ലൈലയുമാണ് പിടിയിലായ ദമ്പതികള്‍. ഭഗവല്‍ സിംഗ് ആഭിചാരക്രിയ നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂര്‍ സ്വദേശി ഷിഹാബെന്ന് റഷീദാണ് പിടിയിലായ ഏജന്റ്. റഷീദാണ് സ്ത്രീകളെ നരബലിക്കായി എത്തിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡഒ അടക്കമുള്ള സംഘം തിരുവല്ലയിലെത്തി.

കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!