NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു’; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ യുവതിയുടെ മൊഴി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നല്‍കിയ സുഹൃത്തായ അധ്യാപിക മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ഇന്നലെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിനോട് മൊഴി നല്‍കിയത്.

പരാതിക്കാരി കോവളം പൊലീസില്‍ ഇന്ന് മൊഴി നല്‍കും. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പറഞ്ഞു. കാറിനുള്ളില്‍ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

കോവളത്ത് വെച്ച് കാറില്‍ യാത്ര ചെയ്യവേ മര്‍ദിച്ചു എന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയ സ്ത്രീ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിരുന്നു.

പരാതിക്കാരിയെ കാണാന്‍ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് പരാതിക്കാരി പൊലീസില്‍ ഇന്നലെ നേരിട്ട് എത്തിയത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എല്‍ദോസ് എംഎല്‍എ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *