NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കലൂരില്‍ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിന് പിന്നില്‍ പണമിടപാട് സംഘങ്ങള്‍ തമ്മിലുളള കുടിപ്പക

ഇന്ന് പുലര്‍ച്ചേ കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിന് പന്നില്‍ പണമിടപാട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു.

 

തമ്മനം സ്വദജേശി സജീന്‍ ഷഹീറാണ് (28) അര്‍ധരാത്രിക്ക് ശേഷം കുത്തേറ്റ് മരിച്ചത്. പിടിയിലായ പ്രതി കിരണ്‍ ആന്റണിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് കൊലപാതകത്തിന് പ്രകോപനമായത്.

ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി തര്‍ക്കമുണ്ട്, വിവിധ സ്റ്റേഷനുകളില്‍ കേസുകളുമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. സംഘങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

 

രാത്രി ഒരു മണിക്ക് ശേഷം ഇവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ സജിന്‍ ഷഹീറിനെ കിരണ്‍ ആന്റണിയും മറ്റൊരാളും ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!