ജല അതോറിറ്റി നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി.
തിരൂരങ്ങാടി: ജലഅതോറിറ്റി പരപ്പനങ്ങാടി പി.എച്ച്. സബ്ഡിവിഷനിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി പി.എച്ച്. സെക്ഷനുകളിലെ ജീവനക്കാർ “ഓർമിക്കാനൊരോണം” എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.
ജലഅതോറിറ്റി വേങ്ങര പ്ലാൻ്റിൽ സംഘടിപ്പിച്ച കുടുംബ സംഗമം തിരൂരങ്ങാടി താലൂക്ക് സൂപ്രണ്ട് കെ. പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ജല അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അദ്ധ്യക്ഷനായ ചടങ്ങിൽ തിരൂരങ്ങാടി അസ്സി: എഞ്ചിനീയർ അബ്ദുൾ നാസർ എം.കെ, പരപ്പനങ്ങാടി സെക്ഷൻ അസ്സി: എൻജിനീയർ വിനോദ് കുമാർ പി, കെ എം പ്രദീപ് കുമാർ, എസ് വി സുധീർ, ജയരാജ്, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന ആവേശകരമായ വടംവലി മത്സരത്തിൽ പരപ്പനങ്ങാടി സെക്ഷൻ ജേതാക്കളായി. തിരൂരങ്ങാടി സെക്ഷൻ രണ്ടാം സ്ഥാനത്തെത്തി.
കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകി. തിരൂരങ്ങാടി കൃഷി ഭവന് കീഴിലെ മികച്ച കുട്ടി കർഷകനായ അലൻ കൃഷ്ണയെയും കൊവിഡ് മഹാമാരിക്കാലത്തും മികച്ച സേവനം കാഴ്ചവെച്ച ജല അതോറിറ്റിയിലെ കെ.എം. പ്രദീപ് കുമാറിനെയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ചടങ്ങിൽ ആദരിച്ചു
