ചെമ്മാട് കരിപറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി
തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.
ജിസാൻ – ബേശിൽ ഇക്കണോമിക് സിറ്റിയിലായിരുന്നു ജോലി. നാലുദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ അമീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അവധികഴിഞ്ഞ് തിരിച്ചുപോയിട്ട് മൂന്നരവർഷമായി. ചെമ്മാട് താഹിറ ട്രാവൽസ് നടത്തുന്ന ഹംസ സഹോദരനാണ്. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കൾ: ബസ്വരിയ്യ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു സലാം, അബുബക്കർ, ഹംസ.
