NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം പുഴയിൽ കണ്ടെത്തി

കൊച്ചി: കോതമംഗലം തട്ടേക്കാട് പുഴയിൽ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. മീൻ പിടിക്കാൻ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം. പാന്‍റും ഷർട്ടുമാണ് വേഷം.

മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കം കാണുമെന്നാണ് നിഗമനം. കോതമംഗലം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *