വൃക്ക മാറ്റിവെക്കാൻ 24കാരി സുമനസ്സുകളുടെ സഹായം തേടുന്നു.
തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ 24കാരി വൃക്ക മാറ്റി വെക്കാൻ സഹായം തേടുന്നു. തിരൂരങ്ങാടി റശീദ് നഗറിലെ ആദനശ്ശേരി മുഹമ്മദിന്റെ മകൾ ഫെബിനയാണ് കനിവ് തേടുന്നത്.
വളരെ നിർധന കുടുംബത്തിൽ പെട്ട ഫെബിനക്ക് ഭർത്താവും രണ്ടരയും മൂന്നരയും വയസായ രണ്ട് പെൺകുട്ടികളുംമുണ്ട്. ഭർത്താവ് ബംഗളൂരു വിൽ ഒരു കടയിൽ ജോലിക്ക് നിൽക്കുകയാണ്. ഈയിടെയാണ് ഫെബിനയുടെ ഇരുവൃക്കകളും തകരാറിലായത്.
നിലവിൽ നാട്ടുകാരുടെ കാരുണ്യത്തിൽ ഡയാലിസിസ് നടത്തിവരികയാണ്. സർജറിക്കും തുടർന്നുള്ള ചികിത്സയ്ക്കും മറ്റും ഭീമമായ തുകയാണ് ആവശ്യമായി വന്നിട്ടുള്ളത്. നിർധന കുടുംബമായ ഇവർക്ക് ഇത്രയും തുക കണ്ടെത്താൻ ഒരു വഴിയുമില്ല. ഇതേ തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
ഇവരുടെ ചികിത്സാ സഹായത്തിന് ഫണ്ട് കണ്ടെത്തുന്നതിന് തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ 35 അംഗ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയും എം.ടി.മൂസ(ജനറൽ കൺവീനർ), ഡോ.ടിഅൻസാരി, ഫെബിനയുടെ പിതാവ് ആദനശ്ശേരി മുഹമ്മദ് എന്നിവരടങ്ങിയ ഒരു ജോയിന്റ് അക്കൗണ്ട് ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക സഹായം സ്വരൂപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പർ
A/C No 0393073000000558
Brach : CHEMMAD TIRURANGADI
IFSC : SIBL0000393
GPayi 8156818167
വാർത്താ സമ്മേളനത്തിൽ സി.എച്ച് മുജീബുറഹ്മാൻ, എം.ടി മൂസ, കെ. സക്കീർ ഹാജി എന്നിവർ പങ്കെടുത്തു .
