NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൂട്ടയോട്ടം സംഘടിപ്പിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണം.

 

പരപ്പനങ്ങാടി :- പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഒളിമ്പിക് ദിനം ഒളിമ്പിക് ഡേ റൺ നടത്തി ആചരിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിൽ നിന്നും ഓട്ടമാരംഭിച്ച് ചിറമംഗലം, മുരിക്കൽ , പാലത്തിങ്ങൽ, പളളിപ്പടി വഴി സഞ്ചരിച്ചാണ് ഗ്രൗണ്ടിൽ തിരിച്ചെത്തിയത്.
തുടർന്ന് എ.എഫ്.ഐ. അത്ലറ്റിക് കോച്ച് ഉനൈസിന്റെ നേതൃത്വത്തിൽ  50 കുട്ടികൾക്ക് കായിക പരിശീലനവും സംഘടിപ്പിച്ചു. കായികവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാവർഷവും ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നുണ്ട്.
1894ൽ ഇതേ ദിവസമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്.
ഈ ദിവസം നിരവധി കായിക സാംസ്കാരിക പരിപാടികളിൽ ലോകത്ത് എല്ലായിടത്തു നിന്നും, എല്ലാ മേഖലകളിലുമുള്ള ആളുകൾ പങ്കെടുക്കുന്നു. തിരൂരങ്ങാടി പോലീസ്സ്റ്റേഷനിലെ അഡീ. സബ് ഇൻസ്പെക്ടറും മുൻ വോളിബോൾ താരവുമായ ടി.പി ഭക്തവത്സലൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കൺവീനർ കെ.ടി. വിനോദ്, പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ കേലച്ചൻകണ്ടി, ടി. മനോജ് , ചന്ദ്രൻ മാസ്റ്റർ, ടി.കെ.സന്ദീപ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *