വള്ളിക്കുന്ന് പരുത്തിക്കാട് ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞടുപ്പ് ; 80.87 ശതമാനം പോളിങ്
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ 80.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പരുത്തിക്കാട് എ.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 1877 വോട്ടര്‍മാരില്‍ 1518 പേര്‍ വോട്ട് രേഖപ്പെടുത്തി.
മുന്‍അംഗം യു.ഡി.എഫിലെ വിനോദ് കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍.ഡി.എഫില്‍ നിന്ന് പി.എം. രാധാകൃഷ്ണന്‍, യു.ഡി.എഫില്‍ നിന്ന് മേലയില്‍ വിജയന്‍, ബി.ജെ.പി യില്‍ നിന്ന് ചുങ്കംപളളി ലതീഷ് എന്നിവരാണ് ജനവിധി തേടുന്നത്. വാര്‍ഡില്‍ 898 പുരുഷന്‍മാരും 979 സ്ത്രീകളും ഉള്‍പ്പെടെ 1877 വോട്ടര്‍മാരാണുള്ളത്.
നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 745 വോട്ടും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 707 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി 110 വോട്ടുമാണ് ലഭിച്ചിരുന്നത്. റിട്ടേണിങ് ഓഫീസറായ തിരൂര്‍ സര്‍വെ സൂപ്രണ്ട് എസ്. സുനിത വോട്ടെടുപ്പ് നിയന്ത്രിച്ചു. നിലവില്‍ എല്‍.ഡി.എഫിന് 14 സീറ്റും യു.ഡി.എഫിന് 9 സീറ്റുമാണ് ഉള്ളത്.
