NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി ; ഫലപ്രഖ്യാപനം നാളെ (ബുധൻ) 

ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.

കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുടയില്‍ 71.31,

ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ 82.53,

വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് 80.87 എന്നീ നിലയിലാണ് വോട്ടിങ് ശതമാനം.

നാളെ (മെയ് 18) രാവിലെ 10ന് വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ഫലം പ്രഖ്യാപിക്കും.

യു.ഡി.എഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവെച്ച് ഒഴിവിലാണ് പരുത്തിക്കാട്ടെ  ഉപതെരഞ്ഞെടുപ്പ്.

എല്‍.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വാളക്കുടയില്‍  യു.ഡി.എഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *