NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ഇനി സ്ത്രീ സൗഹൃദ ക്യാമ്പസും; നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ചു.

പരപ്പനങ്ങാടി : സ്ത്രീ സൗഹൃദ ക്യാമ്പസും ഓഫീസും ആക്കുന്നതിന്റെ ഭാഗമായും, ശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായും നഗരസഭയിലെ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും നാപ്കിൻ വെന്ഡിങ് മെഷീനുകളും ഡിസ്ട്രോയറും സ്ഥാപിച്ചു.
പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം നിവ്വഹിച്ചു.
ഉപാധ്യക്ഷ കെ.  ഷഹർബാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ പി.പി. ഷാഹുൽ ഹമീദ്, പി.വി. മുസ്തഫ, സീനത്ത് ആലിബാപ്പു, മുഹ്സിന, കൗൺസിലർ ഫൗസിയ സിറാജ്, സ്ക്കൂൾ പ്രിൻസിപ്പൾ ജാസ്മിൻ, ഹെഡ്മിസ്ട്രസ് ബെല്ല ജോസ്,
ആരോഗ്യ വിഭാഗം ജീവനക്കാരായ ബൈജു, ഷമീർ,
വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *