ഏഴുവയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പഴം വില്‍പ്പനക്കാരന്‍ അറസ്റ്റിൽ
കണ്ണൂര്‍: പഴയങ്ങാടിയില്‍ ഏഴുവയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പഴം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. ഗുഡ്സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ അഷ്റഫിനെ (48) യാണ് പൊലീസ് പിടികൂടിയത്.
പഴയങ്ങാടി എസ്.ഐ. പി.ജെ. ജിമ്മിയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ മുമ്പും സമാനമായ കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
