NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങലിൽ ആൽ മരത്തിന് തീപിടിച്ചു.

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ റോഡോരത്തെ ആൽമരത്തിന് തീപിടിച്ചു.

പരപ്പനങ്ങാടി റോഡിൽ റേഷൻകടക്ക് എതിർവശം തോടിനോട് ചേർന്നുള്ള ആൽമരത്തിനാണ് തീപിടിച്ചത്.

മരത്തിന് താഴെ തോട്ടിൽ ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്നും തീ മരത്തിലേക്ക് പടരുകയായിരുന്നു.

മരത്തിൽ നിന്നും പുകയുയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന താനൂരിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *