NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്..!

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി മലപ്പുറം ജില്ലയില്‍ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇതുവരെ പേര് ചേര്‍ക്കാത്തവരും പേര് നീക്കം ചെയ്യപ്പെട്ടവരുമായ യോഗ്യരായ വ്യക്തികള്‍ക്ക് ഏത് സമയത്തും ഇതിനായി അപേക്ഷിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കിയിട്ടുള്ളതിനാല്‍ അപേക്ഷകര്‍ നിയമപ്രകാരമുള്ള ഫോം 6 മാത്രം ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതിയാകും. സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴി ഇത് ചെയ്യാം.

അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്നതിന് അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്ന് ലഭ്യമാക്കണം.

ഈ മാസം 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകളുടെ പരിശോധനയ്ക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തും.

യുവ വോട്ടര്‍മാര്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി ‘കോളേജ് ടു ബൂത്ത്’ എന്ന പേരില്‍ പ്രത്യേക പരിപാടികള്‍ നടപ്പിലാക്കും.

‘സ്റ്റെപ്പ് ഫോര്‍വേര്‍ഡ്, ഗെറ്റ് കൗണ്ടഡ്’ എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ രണ്ടു മുതല്‍ കോളെജുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

ഇതിനായി തിരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വിപുലമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!