NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡോ. എം. ഗംഗാധരന്‍ അനുസ്മണ സമ്മേളനം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണ്‍ യൂത്ത്‌ലീഗ് കമ്മിറ്റി ഡോ. എം.ഗംഗധരന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

ചരിത്ര സത്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയും ചരിത്രത്തെ വക്രീകരിക്കുന്നവരോട് കലഹിക്കുകയും ചെയ്ത ചരിത്രപണ്ഡിതനും സമൂഹ്യനിരീക്ഷകനുമായിരുന്നു ഡോ.എം.ഗംഗാധരനെന്ന് അദ്ദേഹം പറഞ്ഞു.

പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് അലി തെക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ഷംസു കോണിയത്ത് അധ്യക്ഷത വഹിച്ചു. ജംഷീര്‍, മുസ്തഫ തങ്ങള്‍, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍, വി.എന്‍. ഫൈസല്‍ മാലിക്ക്, ഷാഹുല്‍ ഹമീദ്, അലി അക്ബര്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ഫൈസല്‍ മാലിക്, നിസാമുദ്ദീന്‍ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed