കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം ; ചെട്ടിപ്പടിയിൽ കുടുംബ സംഗമം നടത്തി.
പരപ്പനങ്ങാടി: കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി കെ റെയിൽ വിരുദ്ധ ആക്ഷൻ സമിതി ചെട്ടിപ്പടിയിൽ കുടുംബസംഗമം നടത്തി.
മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ചെങ്ങോട്ട് അബൂബക്കർ അധ്യക്ഷനായി.
ജില്ല കൺവീനർ പി.കെ പ്രഭാഷ്, വനിതാ വിഭാഗം സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം എസ് അലീന എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ഡിവിഷൻ കൗൺസിലർ കെ.കെ.എസ് തങ്ങൾ, സി.ടി അബ്ദുൽനാസർ, എം.വി ഹസ്സൻകോയ മാസ്റ്റർ, എൻ അബ്ദുല്ല, ബഷീർ, ബാബു രാജൻ, മുനീർ പ്രസംഗിച്ചു.
