NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സോഫ്റ്റ് ബെയ്‌സ് ബോള്‍ ടീം അംഗങ്ങൾക്ക് സ്വീകരണം നല്‍കി

തിരൂരങ്ങാടി: സോഫ്റ്റ് ബെയ്‌സ് ബോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കീരിടം ചൂടിയ ടീമിലെ അംഗങ്ങളായ ചെമ്മാട് സ്വദേശികള്‍ക്ക് യാസ്‌ക് ക്ലബ്ബ് ചെമ്മാട് സ്വീകരണം നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് എം.എല്‍.എ കളിക്കാരെ ഷാളണീയിച്ച് സ്വീകരിച്ചു.

ചടങ്ങില്‍ ആശാവര്‍ക്കര്‍മാരെയും മറ്റു മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. മാലിക്ക് കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജാഫര്‍ കുന്നത്തേരി, കക്കടവത്ത് അഹമ്മദ് കുട്ടി, യു.എ റസാഖ്, നൗഷാദ് സിറ്റിപാര്‍ക്ക്, ചെറ്റാലി മജീദ് ഹാജി, അലി കുന്നത്തേരി, മനോജ്, മക്കാനി മുനീര്‍, യൂനസ് പാട്ടശ്ശേരി, സി.കെ അജ്മല്‍, എ.വി ജാഫര്‍, സി.എം അഷ്‌റഫ്, എം മുര്‍ഷിദ്, ആസിഫ് തൂമ്പത്ത്, റാഷിദ്, അനസ് പാലമഠത്തില്‍ പ്രസംഗിച്ചു. തുടർന്ന് ഇശല്‍നൈറ്റും അരങ്ങേരി.

Leave a Reply

Your email address will not be published. Required fields are marked *