NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോറി മരത്തിലിടിച്ചു അപകടം; ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാതയിൽ കക്കാട് കാച്ചടിയിൽ ലോറി മരത്തിലിടിച്ചു അപകടം. ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്ന് (ഞായർ) പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ പോയി മടങ്ങി വരികയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപെട്ടത്.

മരത്തിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറിക്കുള്ളിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഏറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. താനൂരിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി.

2 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കൊല്ലം സ്വദേശിയായ ഡ്രൈവർ രാജേഷി( 42) നെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia