NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനേയും ടി.വി. രാജേഷിനേയും വെറുതെ വിട്ട് കോടതി

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിൽ 13 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. കേസിൽ ഗൂഢാലോചനക്കുറ്റമായിരുന്നു പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ചുമത്തിയിരുന്നത്.

 

ഒന്നാം പ്രതി സുമേഷ് മൂന്നാം പ്രതി അനൂപ് ഏഴാംപ്രതി പവിത്രൻ ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. കേസിലെ മറ്റു പ്രതികളായ ഉമേശൻ, ​ഗണേശൻ, ശ്യാംജിത്, പ്രകാശൻ, അജയൻ, രാജീവൻ എന്നിവരേയും വെറുതെ വിട്ടു.

 

പത്തൊമ്പതാം പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി കുറ്റവിമുക്തനാക്കി. കേസിലെ 32-ാം പ്രതിയായിരുന്നു പി ജയരാജൻ, 33 -ാം പ്രതിയായാണ് ടിവി രാജേഷ് പട്ടികയിൽ ചേർക്കപ്പെട്ടത്. 33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്.

 

തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ വാഹനം അരിയിൽ വെച്ച് ആക്രമിച്ചതായിരുന്നു ഷുക്കൂർ വധത്തിന് കാരണമായത്. 2012 ഫെബ്രുവരി 20 ന് 11.45 നായിരുന്നു സംഭവം. വൈകിട്ട് നാല് മുപ്പതോടെ ചുളളിയോട്ട് വയൽ വരമ്പത്താണ് കുത്തേറ്റ് മരിച്ച നിലയിൽ അബ്ദുൾ ഷുക്കൂറിനെ കണ്ടെത്തിയത്. നെഞ്ചിൽ ആഴത്തിലേറ്റ കുത്താണ് മരണകാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!