NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നഹാസ് ആശുപത്രിയുടെ ശിശുദിനാഘോഷം ;  ‘ഡോക്ടർ മാമനും കുട്ട്യോളും കൂടെ ഞങ്ങളും’ സീസൺ 14 വർണാഭമായി സമാപിച്ചു

പരപ്പനങ്ങാടി : നഹാസ്  ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയായ ‘ഡോക്ടർ മാമനും കുട്ട്യോളും കൂടെ ഞങ്ങളും’ സീസൺ 14 വൈവിധ്യമാർന്ന കലാപരിപാടികളോടെ വർണാഭമായി സമാപിച്ചു. പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ 1,500-ഓളം കുട്ടികൾ പങ്കെടുത്തു.
കഴിഞ്ഞ 14 വർഷമായി തുടർച്ചയായി നഹാസ് ഹോസ്പിറ്റൽ സംഘടിപ്പിച്ചുവരുന്ന ഈ കുട്ടികളുടെ മഹോത്സവത്തിന്, കുട്ടികൾക്കിടയിൽ ‘ഡോക്ടർ മാമൻ’ എന്നറിയപ്പെടുന്ന ആശുപത്രി സൂപ്രണ്ട് ഡോ. അലാവുദ്ദീനാണ് നേതൃത്വം നൽകിയത്. മൂന്ന് സ്റ്റേജുകളിലും ഒരു മെയിൻ ഹാളിലുമായി ക്രമീകരിച്ച പരിപാടികൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമായി.
കളറിംഗ്, പാട്ട്, ഡാൻസ്, സ്റ്റോറി ടെല്ലിംഗ്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. ഫാൻസി ഡ്രസ് മത്സരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ നാൽപ്പതോളം കുട്ടികൾ സ്റ്റേജിൽ അണിനിരന്നത് കാണികൾക്ക് ഏറെ കൗതുകകരവും ഹൃദ്യവുമായി. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു പരിപാടികളുടെ ക്രമീകരണം.
ആഘോഷ പരിപാടികളിൽ നഹാസ്  ആശുപത്രി ചെയർമാൻ ഇ.പി. മുഹമ്മദലി, മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ മുനീർ, സി.ഇ.ഒ അഹമ്മദ് അഷ്റഫ്, ജനറൽ മാനേജർ എം. അഹമ്മദലി, എച്ച്.ആർ മാനേജർ സെക്കറിയ, പർച്ചേസ് മാനേജർ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമവും രക്ഷിതാക്കളുടെ സഹകരണവും പരിപാടിയുടെ മാറ്റുകൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!