NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചേരാനെല്ലൂർ അപകടം: 17-കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടയുടമ മരിച്ച സംഭവത്തില്‍, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു.

ഒക്ടോബർ 25-ന്റെ പുലർച്ചെയായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. കാറോടിച്ചിരുന്ന 17 വയസ്സുകാരനായ പ്രതിക്ക് സംഭവത്തിന് അടുത്ത ദിവസം തന്നെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു.

കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് ജസ്റ്റിസ് സി. ജയചന്ദ്രൻ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേനയാണ് പ്രതിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് (നവംബർ 19) മാറ്റി.

ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാരും കൊല്ലപ്പെട്ടയാളുടെ കുടുംബവും നൽകിയ അപ്പീലുകൾ കുട്ടികളുടെ കോടതി നേരത്തെ തള്ളിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറഞ്ഞത് 10 വർഷം തടവ് ലഭിക്കുന്ന കുറ്റമല്ലാത്തതിനാൽ പ്രതിക്കെതിരെ എഫ്ഐആർ. രജിസ്റ്റർ ചെയ്തത് അനാവശ്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!