NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി സ്വദേശി ഡോ. ഫസ്‌ന ഷെറിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം 

പരപ്പനങ്ങാടി: ടെലികൈനസിസ് വിഭാഗത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പരപ്പനങ്ങാടി സ്വദേശിനി ഡോ. ഫസ്‌ന ഷെറിൻ. 2026 ഓഗസ്റ്റ് 22-ന് കോഴിക്കോട് ആൽക്കമൈൻഡ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേൾഡ് റെക്കോർഡ് അറ്റംപ്റ്റിലാണ് ഡോ. ഫസ്‌ന പങ്കെടുത്തത്.
ഭൗതിക വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ മനസ്സിന്റെ ഏകാഗ്രതയാൽ ചലിപ്പിക്കുന്ന പ്രകടനമാണ് ടെലികൈനസിസ്. ഡോ. ഫസ്‌ന വിജയകരമായി പൂർത്തിയാക്കിയ ഈ റെക്കോർഡ് ശ്രമം വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും നൽകിയത്.
നേട്ടത്തിന്റെ ഭാഗമായി നവംബർ 7-ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ആൽക്കെമൈൻഡ് അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ ഡോ. അൻസാർ അബ്ബാസ് ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികളും പ്രമുഖ മെന്റലിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ വിസ്മയകരമായ മെന്റലിസം പ്രകടനങ്ങളും നടന്നു. ഡോ. മുനീർ ഉള്ളണം ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
പരപ്പനങ്ങാടി ഉള്ളണം അട്ടകുഴിങ്ങര കൊല്ലർകണ്ടി ബഷീറിന്റെയും പത്തൂർ സുബൈദയുടെയും മകളാണ് ഡോ. ഫസ്‌ന ഷെറിൻ. നമ്പിപറമ്പിൽ ഇല്യാസ്‌ ആണ് ഭർത്താവ്. മകൾ: ഹംദ ഫാത്തിമ. നാടിന് അഭിമാനമായി മാറിയ ഡോ. ഫസ്‌നയെ വിവിധ തുറകളിലുള്ള പ്രമുഖരും ബന്ധുക്കളും നാട്ടുകാരും അഭിനന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!