NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രെയിൻ യാത്രയിൽ രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യും

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ്.

ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നേരത്തേ നിലവിലുണ്ടായിരുന്ന നിർദേശം കർശനമായി പാലിക്കണമെന്ന് എല്ലാ മേഖലാ റെയിൽവേകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 28-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയാണ് റെയിൽവേ ബോർഡിന്റെ നിർദേശത്തെക്കുറിച്ച് വിശദീകരിച്ചത്.

ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ നിശ്ചിത സമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കരുതെന്നും ബോർഡ് നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!