NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓണം സ്വർണോത്സവം സമ്മാന മഴയ്ക്ക് മലപ്പുറത്ത് തുടക്കം; കൂപ്പൺ വിതരണോദ്ഘാടനം പി.എം.എ സമീർ എം.എൽ.എ നിർവഹിച്ചു

മലപ്പുറം:  സ്വർണവ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ‘ഓണം സ്വർണോത്സവം സമ്മാന പെരുമഴ’ സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക ഓഫർ കാലയളവ്.
ഇതിന്റെ ഭാഗമായി ആധാർ ഗോൾഡ് ചെമ്മാട് ഒരുക്കിയ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.
നാരായണൻ വെള്ളിയാമ്പുറം, കുഞ്ഞിക്കോയ ചെമ്മാട് എന്നിവർക്ക് കൂപ്പൺ കൈമാറിക്കൊണ്ട് പി.എം.എ സമീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സിദ്ധീഖ് പനക്കൽ, കരീംഹാജി, റഷീദ്, ഹനീഫ, ഹമീദ്, നവാസ്, ഫൈസൽ, നിഷ, ഷഫീക്, നാഫിദ്, ഹാരിസ്, അലി, റിൻഷാ, ചിഞ്ചു, മുരളി, വിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!