പി.എം.ശ്രീ പദ്ധതിയിൽ ലീഗ് നിലപാട് വ്യക്തമാക്കണം: പരപ്പനങ്ങാടിയിൽ സി.പി.ഐ ധർണ്ണ നടത്തി.
പരപ്പനങ്ങാടി : വിദ്യഭ്യാസ മേഖലയെ വർഗ്ഗീയവത്ക്കരിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാറിന്റെ നിലപാടിനെതിരെ സി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണസമരം നടത്തി.
സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സി.എച്ച് നൗഷാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്തിരുന്ന കാര്യങ്ങൾ എല്ലാം അധികവേഗത്തിൽ നടപ്പിലാക്കിയാണ് യു.ഡി.എഫ് സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്നത്. വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗ് പി.എം.ശ്രീ വിഷയത്തിൽ ഇരുട്ടിൽ തപ്പുകയാണ്. അധികാരത്തിലെത്തിയ ഉടൻ മത ന്യൂനപക്ഷങ്ങളെയും മതേതര മനസ്സുകളെയും വഞ്ചിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. പി. മൊയ്‌ദീൻ കോയ അധ്യക്ഷനായി. സി.പി.ഐ. ജില്ലാ കമ്മറ്റി അംഗം നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി. സി. ദിവാകരൻ, ജി. സുരേഷ് കുമാർ, പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
സി.പി. നൗഫൽ, കെ.വി. മുംതാസ്, ഗിരീഷ് തോട്ടത്തിൽ, സി.പി. സക്കരിയ്യ എന്നിവർനേതൃത്വം നൽകി.
