NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ എന്ന പേരിൽ പദ്ധതി’; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കേന്ദ്രസർക്കാർ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇത് മാറ്റുന്നതിനാണ് പുതിയ പദ്ധതി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് തെറ്റിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.

അടിയന്തര പ്രമേയത്തിൽ ഏതൊക്കെ അനുവദിക്കണം അനുവദിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണ്. സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനം. നികുതി കുറച്ച നടപടി, മുഖ്യമന്ത്രി സഭയിൽ മറുപടി പറയുമല്ലോ. മറുപടി വരട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!