NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും’; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ.

പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരും.

തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *