തിരൂരങ്ങാടിയിൽ ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ
പ്രതീകാത്മക ചിത്രം
തിരൂരങ്ങാടി: ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് കൊടുവള്ളി പോയിൽകണ്ടിയിൽ വീട്ടിൽ നിജാസിനെ (32) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോടെ എ.ആർ. നഗർ കൊളപ്പുറത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് കോഴിക്കോട് ഭാഗത്തുനിന്ന് കെ.എൽ 25 എൻ 4684 നമ്പറിലുള്ള കാറിൽ എത്തിയ ഇയാൾ പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും തിരൂരങ്ങാടി എസ്.ഐ ഷിയാസ്, എ.എസ്.ഐ ഫസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
