പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ സൗജന്യ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയാ ക്യാമ്പ്
പരപ്പനങ്ങാടി : നഹാസ് ആശുപത്രിയുടെ 33-ാം വാർഷികത്തോടനുബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയിലെ സ്ഥിരതാമസക്കാർക്കായി സൗജന്യ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അർഹനായ ഒരു വ്യക്തിക്ക് പൂർണ്ണമായും സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ശസ്ത്രക്രിയ നടത്തുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ മുനീർ അറിയിച്ചു.
താല്പര്യമുള്ളവർ ജൂൺ 30-നകം 9995121521 ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് ഷക്കീബിന്റെ നേതൃത്വത്തിൽ ഇതിനകം നിരവധി വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ആശുപത്രിയിൽ, മുട്ട് മാറ്റിവെക്കലിന് പുറമെ സ്പോർട്സ് ഇഞ്ചുറി സർജറികളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും.
സി.ഇ.ഒ അഹമ്മദ് അഷ്റഫ്, ജനറൽ മാനേജർ അഹമ്മദ് അലി ബാവ, മെഡിക്കൽ സൂപ്രണ്ട് ഡോ. അലാവുദ്ദീൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
