NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ ട്രെയിൻതട്ടി എരുമ ചത്തു

 

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് വടക്കുവശത്ത് ട്രെയിൻ തട്ടി എരുമ ചത്ത നിലയിൽ കണ്ടെത്തി.

റെയിൽവേ ട്രാക്കിന് സമീപം എരുമയുടെ ജഡം കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ. വിക്രമൻ, ഐ.പി. ആബിദ് എന്നിവർ സ്ഥലത്തെത്തി സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു.

തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥനായ പ്രശാന്ത് ചെറാഞ്ചേരി, റെയിൽവേ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ സന്ദീപ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

എരുമയുടെ ജഡാവശിഷ്ടങ്ങൾ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തുതന്നെ മറവുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *