NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു

 

റിയാദ്: സഊദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്‌മായിൽ (51) ആണ് മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്.

 

കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു അപകടം. റിയാദിലെ അസസീയയിൽ താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഇതിൽ നിന്നും പുറപ്പെട്ട തീവ്രമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മാഈൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.

മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. ജനാസ റിയാദിൽ തന്നെ മറവ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *