NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം – ഊട്ടി സർവീസിന് ഇനി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ്

 

 

മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെഎസ്ആർടിസിയുടെ മലപ്പുറം – ഊട്ടി സർവീസിന് ഇനി പുതിയ മുഖം. പഴയ ബസിനു പകരം ആരംഭിച്ച ‘പ്രീമിയം സൂപ്പർ ഫാസ്റ്റ്’ ബസിന്റെ ഫ്ലാഗ് ഓഫ് കർമം മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പി.ഉബൈദുല്ല എംഎൽഎ നിർവഹിച്ചു.

ചുരം വഴിയുള്ള ദീർഘദൂര യാത്ര കൂടുതൽ സുഖകരമാക്കാൻ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് എല്ലാ ദിവസവും രാവിലെ 11ന് ബസ് ഊട്ടിയിലേക്കു പുറപ്പെടും. വൈകിട്ട് നാലിന് ബസ് ഊട്ടിയിലെത്തും. വൈകിട്ട് 4.40ന് അവിടെ നിന്നു തിരിച്ച് രാത്രി 10ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും.

186 രൂപയാണു മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക്. ഇതേ ബസ് പുലർച്ചെ നാലിനു മലപ്പുറത്ത് നിന്നും ഗൂഡല്ലൂർ സർവീസും നടത്തുന്നുണ്ട്. നാലു പതിറ്റാണ്ടിലേറെയായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. പുതിയ പ്രീമിയം ബസ് വന്നതോടെ വിനോദസഞ്ചാരികൾക്കും നിത്യയാത്രക്കാർക്കും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *