NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യവീട്ടിലെ ബാത്ത്റൂമിൽ എം.ഡി.എം.എ; നവവരൻ പോലീസിന്റെ പിടിയിൽ..!

തിരൂരിൽ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തവനൂർ സ്വദേശിയായ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തിരൂർ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടിൽ ഒളിപ്പിച്ച വിവരം പുറത്തുവന്നത്.

വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴി നൽകി. വധുവിന്റെ വീട്ടിലെ മുകൾ നിലയിലെ മണിയറയോട് ചേർന്ന ബാത്ത്റൂമിൽ നിന്നാണ് പോലീസ് ബാക്കി എം.ഡി.എം.എ. കണ്ടെടുത്തത്.

കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി ആകെ 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *