NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി, മകൻ പോലീസ് കസ്റ്റഡിയിൽ; മദ്യലഹരി മാറാൻ കാത്തിരുന്ന് പോലീസ്

അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. ഇതിനാൽ രാധ മരിച്ചവിവരം നാട്ടുകാരിൽ ചിലർ പോലീസിലറിയിച്ചു. പോലീസെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു.

രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. മദ്യലഹരി മാറിയാലേ സത്യമറിയാൻ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

വിവാഹിതനായ ഗിരീഷ് ഭാര്യയും മക്കളുമായി പിണങ്ങി അമ്മയ്ക്കൊപ്പമാണ് താമസം. ഭാര്യയും മക്കളും തൈക്കാട്ടുശ്ശേരിയിൽ വാടകയ്ക്കു താമസിക്കുകയാണ്. മൃതദേഹം ബുധനാഴ്ച ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും റിപ്പോർട്ടുലഭിച്ചാൽമാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *