NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റിയെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല. ട്രാക്കിൽ വീണ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് തിരുവനന്തപുരം–നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

 

പരശുറാം എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (06163), മധുര–പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.

റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ

തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (56306) – രാവിലെ 6.30.

നാഗർകോവിൽ ജങ്ഷൻ–തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309) – വൈകിട്ട് 6.20.

നാഗർകോവിൽ ജങ്ഷൻ–കൊല്ലം ജങ്ഷൻ പാസഞ്ചർ (56102) – രാവിലെ 6.25.

കൊല്ലം ജങ്ഷൻ–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (56101) – ഉച്ചകഴിഞ്ഞ് 3.35.

നാഗർകോവിൽ ജങ്ഷൻ–തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305) – രാവിലെ 7.55.

തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (56310) – ഉച്ചയ്ക്ക് 1.25.

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), നാഗർകോവിൽ ജങ്ഷൻ–പുനലൂർ പാസഞ്ചർ (56102), തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (56306), പുനലൂർ–കന്യാകുമാരി പാസഞ്ചർ (56705), തിരുവനന്തപുരം സെൻട്രൽ–താംബരം എക്സ്പ്രസ് (16122) എന്നിവയുടെ പുറപ്പെടൽ വൈകും.

വൈകിയേക്കാവുന്ന ദീർഘദൂര ട്രെയിനുകൾ

ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128), പൂനെ–കന്യാകുമാരി എക്സ്പ്രസ് (16381) എന്നിവയും വൈകിയേക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയവിവരങ്ങൾ പരിശോധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!