NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യയെ കൂട്ടി മയക്കുമരുന്ന് കച്ചവടം; കോഴിക്കോട് ദമ്പതികൾ പിടിയിൽ

 

കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ.

200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്.

അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരാണ് പിടിയിലായത്.

വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്.

സംശയിക്കാതിരിക്കാൻ ഭാര്യയെയും കൂട്ടിയായിരുന്നു വിൽപ്പന.

പൊലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്.

ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *