NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹൈക്കോടതി നടപടിക്രമങ്ങൾ നേരിട്ടുകാണാൻ പരപ്പനങ്ങാടി എസ്.എൻ.എം സ്കൂളിലെ കുട്ടികൾ കൊച്ചിയിലേക്ക്

പരപ്പനങ്ങാടി: സംസ്ഥാന ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സംവാദ-2026 പ്രൊജക്റ്റിന്റെ ഭാഗമായി പരപ്പനങ്ങാടി എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ 32 വിദ്യാർത്ഥികൾ ഇന്ന് കേരള ഹൈക്കോടതിയുടെ നടപടിക്രമങ്ങൾ നേരിട്ട് കണ്ടു പഠിക്കുന്നു.
കോടതി സന്ദർശനത്തിന് പുറമെ ജഡ്ജിയുമായി അഭിമുഖം, ലൈഫ് സ്കിൽ ട്രെയിനിങ്, നിയമ ബോധവത്കരണം തുടങ്ങിയ വിജ്ഞാനപ്രദമായ വിവിധ പരിപാടികളും ഈ പഠനയാത്രയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കൺവീനർ നൗജിഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഈ പഠനയാത്രയിൽ അധ്യാപകരായ നിഷാദ്, ബരീറ, നജ്മുന്നിസ എന്നിവർ കുട്ടികളെ അനുഗമിക്കുന്നുണ്ട്.
സ്കൂൾ പ്രഥമ അധ്യാപകൻ ഇ.ഒ. ഫൈസൽ, ദാമോദരൻ, ശബ്ന എന്നിവർ ചേർന്ന് വിദ്യാർഥികൾക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!