NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്‌ഐടിക്ക് ഹൈക്കോടതി നിർദേശം

ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടനടി നൽകണമെന്ന് എസ്ഐടിയ്ക്ക് നിർദേശം നല്‍കി കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭ്യമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

2025-ൽ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ ഇതുവരെ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ച് വ്യക്തത ലഭിച്ചതായും എസ്‌ഐടി അറിയിച്ചു. കേസ് സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കും. സെപ്റ്റംബർ 3 ന് കേസ് വീണ്ടും പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അന്നത്തെ ദേവസ്വം ഭരണസമിതി, തന്ത്രി എന്നിവരെ പ്രതിചേർത്ത് എസ്‌ഐടി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2019-ൽ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണം പൂശിയ നടപടി മറച്ചുവയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളോളം ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!