പരപ്പനങ്ങാടി ബീച്ചിൽ വെച്ച് യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എയർപോർട്ടിൽ നിന്നും പിടികൂടി
പരപ്പനങ്ങാടി : പരപ്പനങ്ങാടി കടപ്പുറത്ത് വെച്ചുണ്ടായ അടിപിടിയിൽ യുവാവിന്റെ കൈ ഒടിപ്പിച്ച കേസിൽ രണ്ട് പ്രതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പുത്തൻകടപ്പുറം നാക്കടിയന്റെ പുരക്കൽ മുജീബ് (50), പുത്തൻകടപ്പുറം ഈച്ചരൻ വീട്ടിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്.
മുൻപ് കുട്ടിയെ ആക്രമിച്ച പരാതിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ വിരോധം മൂലം ഈ മാസം 17ന് കടപ്പുറത്ത് വെച്ച് ഇവർ വാക്കേറ്റമുണ്ടായിരുന്നതായും തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെ ന്ന് പോലീസ് അറിയിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ്, നൗഷാദിനെ പരപ്പനങ്ങാടിയിൽ നിന്നും, വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുജീബിനെ എയർപോർട്ടിൽ വെച്ചുമാണ് പിടികൂടിയത്.
പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി തിരൂർ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.
