NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

14 കാരി കൊല്ലപ്പെട്ട നിലയിൽ; കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിൽ കുറ്റിക്കാട്ടിൽ മൃതദേഹം; പതിനാറുകാരൻ പോലീസ് കസ്റ്റഡിയിൽ..!

വണ്ടൂർ വാണിയമ്പലത്തിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഗവൺമെന്റ് സ്കൂളിലെ പതിനഞ്ചുകാരിയെയാണ് പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി തന്നെയാണ് പെൺകുട്ടിയുടെ മൃതദേഹം പോലീസിന് കാണിച്ചു കൊടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം.

കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചതായാണ് സൂചന. ബലാത്സംഗം നടന്നതായും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *