പരപ്പനങ്ങാടി എസ്എൻഎം എച്ച്എസ്എസിൽ ഹയർ സെക്കൻഡറി സിൽവർ ജൂബിലി ആഘോഷം നാളെയും മറ്റന്നാളും (ശനി, ഞായർ)
പരപ്പനങ്ങാടി : പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷ പരിപാടികൾ നാളെയും മറ്റന്നാളും (ശനി, ഞായർ ദിവസങ്ങളിൽ) സ്കൂൾ കാമ്പസിൽ നടക്കും.
വിവിധ വിഷയങ്ങളിലുള്ള പഠന സെമിനാറുകൾ, ഫാദേഴ്സ് മീറ്റ്, വൈജ്ഞാനിക മത്സരങ്ങൾ, ആദരവ്, അലുംനി മീറ്റ്, കലാമേള എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് പരപ്പനങ്ങാടി നഗരസഭാധ്യക്ഷ പി.കെ സുബൈദ പരിപാടി ഉദ്‌ഘാടനം ചെയ്യും. നഗരസഭ ഉപാധ്യക്ഷൻ ഷമീം കിഴക്കിനിയകത്ത് അധ്യക്ഷനാകും. കൗൺസിലർ മുനീർ ബാബു, സ്കൂൾ മാനേജർ അഷ്റഫ് കുഞ്ഞാവാസ്, പ്രിൻസിപ്പാൾ എ. ജാസ്മിൻ, പിടിഎ പ്രസിഡന്റ് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.
ഞായറാഴ്ച പൊതുവേദിയിൽ ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ ക്ലാസ് നടക്കും. എഐ സൈൻ്റിസ്റ്റ് ഡോ. ഷാഹിദ് ചോലയിൽ നേതൃത്വം നൽകും.
സംഗീത ഡയറക്ടറും ഗായകനുമായ ജവാദ് അബ്ദുൽ ഖാദർ ഒരുക്കുന്ന ഗാനവിരുന്നും അരങ്ങേറും.
