പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സൗദിയിൽ നിര്യാതനായി
പരപ്പനങ്ങാടി : റിയാദിൽ ഹൃദയാഘാതം മൂലം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി നിര്യാതനായി.
ചിറമംഗലം റെയിൽവേ ഗേറ്റിന് സമീപം നെല്ലിക്കപ്പറമ്പിൽ മേലേവീട്ടിൽ അബൂബക്കർ മകൻ ഫൈസൽ (44) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്നലെ വൈകീട്ട് ബത്ഹയിലെ അൽ-റയാൻ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്, അബ്ദുറഹ്മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാതാവ്: പരേതയായ ആയിഷ
ഭാര്യ: സമീറ
മക്കൾ: മുഹമ്മദ് ഫഹ്മാൻ, ആയിഷ ഫിസ
സഹോദരങ്ങൾ : സൈഫുനിസ, ഖൈറുന്നിസ, സുഹറാബി, ഹനീഫ.
