NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

11 മാസമുള്ള കുഞ്ഞിന്റെ അഴുകി തുടങ്ങിയ മൃതദേഹം, കണ്ടെത്തിയത് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്; അമ്മയും കാമുകനും കാമുകന്റെ മാതാപിതാക്കളും അറസ്റ്റിൽ

മലപ്പുറം തിരൂരില്‍ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി.

 

കുട്ടിയുടെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യ, ഇയാളുടെ അച്ഛന്‍ കുമാര്‍, അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

 

കുഞ്ഞിന്റെ അഴുകിയ മൃതദേഹം തൃശൂർ റയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റഫോമിനോട് ചേർന്നുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. കടലൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനും അയാളുടെ കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയ ജയശ്രീയെ ശ്രീപ്രിയയെ സഹോദരീ ഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് സംഭവങ്ങൾ പുറത്തുവരാൻ കാരണമായത്.

 

രണ്ടുമാസം മുൻപാണ് യുവതിയും സുഹൃത്തും അയാളുടെ പിതാവും ചേർന്ന് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചതും. കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയിൽവേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേർന്ന ഓടയിൽനിന്ന് ബാഗിൽ ഉപേക്ഷിച്ചനിലയിൽ മൃതദേഹം കണ്ടെടുത്തു. ന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിൽനിന്നുള്ള ഫുട് ഓവർബ്രിഡ്‌ജ്‌ വന്നിറങ്ങുന്നതിനോടു ചേർന്നുള്ളതാണ് ഈ ഓട. റെയിൽവേ സ്റ്റേഷനും സമീപത്തെ ഹോട്ടലിനുമിടയിലൂടെയുള്ള ഓടയിലാണ് ബാഗ് ഉപേക്ഷിച്ചത്.

കറുത്ത ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. സ്ഥലം കാണിച്ചുകൊടുത്തപ്പോഴും ഓടയിൽ നിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയ്ക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. തെളിവെടുപ്പിനു ശേഷം രാത്രി എട്ടേകാലോടെ പോലീസ് സംഘം ശ്രീപ്രിയയെയുമായി തിരൂരിലേക്കു തിരിച്ചുപോയി.

നെയ്‌വേലി സ്വദേശി മണിബാലൻ ശ്രീപ്രിയയെ വിവാഹം ചെയ്തത് രണ്ടുവർഷം മുൻപാണ്. അതിൽ ജനിച്ച കുഞ്ഞാണിപ്പോൾ കൊലചെയ്യപ്പെട്ടത്. മൂന്നു മാസം മുൻപാണ് ഭർത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ശ്രീപ്രിയ ഒളിച്ചോടിയത്. മൂന്നുമാസം മുൻപ്‌ ശ്രീപ്രിയയും കാമുകനായ ജയസൂര്യയും തിരൂരിലെത്തി. ശ്രീപ്രിയ തിരൂരിനടുത്ത് പുല്ലൂരിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്രീപ്രിയയുടെ സഹോദരി ഭർത്താവ് ചിലമ്പരശൻ പുല്ലൂരിൽവെച്ച് ശ്രീപ്രിയയെ കണ്ടു. സംശയംതോന്നി വീട്ടിലെത്തി ഭാര്യ വിജയയോട് പറഞ്ഞു. പിറ്റേന്ന് വിജയ പുല്ലൂരിലെത്തി സഹോദരിയെ തിരയുകയും ഹോട്ടലിൽ കണ്ടെത്തുകയും ചെയ്തു.

 

തന്റെ കുഞ്ഞിനെ കാമുകനും അയാളുടെ പിതാവും ചേർന്ന് അടിച്ചുകൊന്നതായും തൃശ്ശൂരിൽ ഉപേക്ഷിച്ചതായും ശ്രീപ്രിയ സഹോദരിയോടു പറഞ്ഞു. തുടർന്ന് വിജയ പൊലീസിൽ വിവരമറിച്ചു. വിജയയും ഭർത്താവും പുല്ലൂരിൽ ശ്രീപ്രിയ താമസിക്കുന്ന വാടകവീട്ടിലെത്തി. വൈകാതെ ശ്രീപ്രിയയെയും കാമുകൻ ജയസൂര്യയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്ലൂരിലെ വാടകവീട്ടിൽ തന്നെ മുറിയിൽ പൂട്ടിയിട്ട്, കാമുകനും പിതാവും ചേർന്ന് കുട്ടിയെ അടിച്ചുകൊന്നുവെന്നാണ് ശ്രീപ്രിയ പൊലീസിനോടു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!