പരപ്പനങ്ങാടി സ്വദേശിയായ യുവാവ് കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ചു
പരപ്പനങ്ങാടി: കൊല്ലം കൊട്ടാരക്കരയ്ക്കടുത്തുവെച്ച് വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ചിറമംഗലം കുരിക്കൾ റോഡ് പടിഞ്ഞാറ് ഭാഗം അമ്പാടി നഗറിലെ വിക്കിരിയൻ അസീസിന്റെ മകൻ സ്വാലിഹ് (27) ആണ് മരിച്ചത്.
മാതാവ്:ഷഹർബാനു. ഭാര്യ:ജാസ്മിൻ. സഹോദരങ്ങൾ:വലീദ്, ഫർഹാൻ, മൻജിഹ, സഫ.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച പരപ്പനങ്ങാടിയിൽ എത്തിച്ച് ഖബറടക്കും.
