ചെമ്മാട് ദാറുല്‍ഹുദാ മീലാദ് സംഗമം ചൊവ്വാഴ്ച
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മാനേജിങ് കമ്മിറ്റി റബീഉല്‍ അവ്വലിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മീലാദ് സംഗമം നാളെ (ചൊവ്വാഴ്ച ) വൈകുന്നേരം അഞ്ച് മണിക്ക് വാഴ്സിറ്റിയില്‍ വെച്ച് നടക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്യും.
ഡിഗ്രി വിഭാഗം പ്രിന്‍സിപ്പാള്‍ സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനാവും. ദാറുല്‍ഹുദാ യുജി വിദ്യാര്‍ഥി സംഘടന അസാസ് പുന:പ്രസിദ്ധീകരിച്ച ‘പ്രവാചക ജീവിതം: ഉള്ളറകളിലേക്കൊരെത്തി നോട്ടം’ എന്ന പുസ്തകം ഡോ. ബഹാഉദ്ദീന്‍ നദ് വി പ്രകാശനം ചെയ്യും.
ദാറുല്‍ഹുദാ സെക്കന്ററി, സീനിയര്‍ സെക്കന്ററി, ഡിഗ്രി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍, ഖവ്വാലി, മെഹ്ഫിലെ ഇശ്ഖ്, അറബനമുട്ട്, ദഫ്, സൂഫി സംഗീതം, മദ്ഹ് ഗാനം തുടങ്ങി വിവിധ പ്രവാചക പ്രകീര്‍ത്തന പരിപാടികളും നടക്കും. ജനറല്‍സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, അബ്ബാസ് ഹുദവി കരുവാരക്കുണ്ട് തുടങ്ങിയവര്‍ പങ്കെടുക്കും.
