NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാസർഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറും മരിച്ചു.

 

മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ , ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.

സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചതോടെയാണ് മരണസംഖ്യ അഞ്ചായത്. വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

അതേസമയം വാഹനാപകടത്തിന് കാരണം ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ . റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!