കൊച്ചി ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് യന്ത്രത്തിനടിയിൽപെട്ടു; തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു.
ആസാം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു.
പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല.