NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ വീടിനു സമീപത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു.

പരപ്പനങ്ങാടി :ചെട്ടിപ്പടി ഹരിപുരം കീഴ്ച്ചിറ റോഡിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.

പഞ്ചാരയിൽ ലക്ഷ്മിയുടെ വീടിനു സമീപത്തെ കിണറാണ് മണ്ണിടിഞ്ഞു താഴ്ന്ന നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കിണർ താഴ്ന്നതെന്നു കരുതുന്നത്. രാവിലെയാണ് ശ്രദ്ധയിൽപെട്ടത്.

രണ്ടു ദിവസം മുമ്പ് കിണറിലെ വെള്ളത്തിൽ നുരയും പതയും കണ്ടതായി പരിസരവാസികൾ പറഞ്ഞു.

നഗരസഭാ ഡിവിഷൻ കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ സ്ഥലം സന്ദർശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *